സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന ചില ബാറുകളിൽ “സെക്കന്റ്സ്”
എന്ന പേരിൽ അറിയപ്പെടുന്ന അനധികൃത/വ്യാജ മദ്യ വിൽപ്പന നടന്നു വരുന്നതായും, ഇത്തരം
വിൽപ്പന സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും, ഇത്തരം നിയമ വിരുദ്ധ വിൽപ്പനക്കെതിരെ നടപടി
സ്വീകരിക്കാതിരിക്കുന്നതിനും പരിശോധനകളിൽ നിന്നും വിട്ടു നിൽക്കുന്നതിനുമായി എക്സൈസ്
ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ ബാറുകളിൽ നിന്നും മാസപ്പടിയായി കൈക്കൂലിയും,
പാരിതോഷികമായി മദ്യവും കൈപ്പറ്റാറുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. പുതുവത്സര
ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മദ്യത്തിന്റെ ഉപയോഗം കൂടുതലുള്ള നാളുകളിൽ അമിത
ലാഭത്തിനായി ചില ബാർ ഹോട്ടലുകൾ അബ്കാരി നിയമവും ഫോറിൻ ലിക്കർ ചട്ടങ്ങളും ലൈസൻസ്
വ്യവസ്ഥകളും ലംഘിച്ച് പ്രവർത്തിക്കുന്നതായും, ബാർ
ഉടമകളിൽ നിന്നും മാസപ്പടിയായി കൈക്കൂലി കൈപ്പറ്റുന്ന ചില എക്സൈസ് ഉദ്യോഗസ്ഥർ ഈ
ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നുവെന്നുമാണ് വിജിലൻസിന് ലഭിച്ച വിവരം. ഈ വിവരത്തിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും, ബന്ധപ്പെട്ട എക്സൈസ് സർക്കിൾഓഫീസുകളിലും ഇന്നലെ (29.12.2025)
രാവിലെ 10.00 മണി മുതൽ ഓപ്പറേഷൻ “ബാർ കോഡ്”
എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.
മിന്നൽ
പരിശോധനയിൽ വ്യാപക ക്രമക്കേടുകളും അഴിമതിയുമാണ് വിജിലൻസ് കണ്ടെത്തിയത്. എക്സൈസ്
ഉദ്യോഗസ്ഥർ ബാറിൽ നിന്നും മാസപ്പടിയായി കൈക്കൂലി വാങ്ങുന്നതായും, മിക്ക
ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് പരിശോധന നടത്താറില്ലായെന്നും, ഭൂരി
ഭാഗം ബാറുകളിലെയും സ്റ്റോക്കുകളിൽ കൃത്യത ഇല്ലായെന്നും, സ്റ്റോക്ക് രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നില്ലായെന്നും
വിജിലൻസ് കണ്ടെത്തി. ചില സ്ഥലങ്ങളിൽ ബാറുകൾ പ്രവർത്തന സമയം
പാലിക്കുന്നില്ലായെന്നും, ലൈസൻസ്
നിബന്ധന പ്രകാരം രാവിലെ 11 മണിക്ക്
തുറക്കേണ്ട ബാറുകൾ 10 മണിക്ക് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ സമയ
ക്രമം പാലിക്കാതെ മദ്യ വിൽപ്പന നടത്തുന്നതായും കണ്ടെത്തി. ബാറുകളിൽ സ്റ്റോക്ക്
ഇറക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ നടത്തി സർട്ടിഫിക്കേറ്റ് നൽകണമെന്ന
വ്യവസ്ഥ പല സ്ഥലങ്ങളിലും പാലിക്കപ്പെടുന്നില്ലായെന്നും, ലൈസൻസ് വ്യവസ്ഥകൾക്ക്
വിരുദ്ധമായി അനുവദിച്ചിരിക്കുന്നതിലും കൂടുതൽ കൗണ്ടറുകളിലും ഡെസ്കുകളിലും മദ്യ
വിൽപ്പന നടത്തുന്നതായും മിന്നൽ പരിശോധനനയിൽ കണ്ടെത്തി.
കൊല്ലം
ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബാറുകളിൽ സൂക്ഷിക്കേണ്ട ഇൻസ്പെക്ഷൻ രജിസ്റ്റർ
ബാറിൽ നിന്നും എക്സൈസ് ഓഫീസിൽ എത്തിച്ച് ഇൻസ്പെക്ഷൻ നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നതായും,
ലൈസൻസ് വ്യവസ്ഥക്ക് വിരുദ്ധമായി 11 മണിക്ക് മുൻപായി തന്നെ ബാർ തുറന്ന് പ്രവർത്തിച്ച്
മദ്യ വിൽപ്പന നടത്തിയാതായും വിജിലൻസ് കണ്ടെത്തി.
പത്തനംതിട്ട ജില്ലയിൽ നടത്തിയ മിന്നൽ
പരിശോധനയിൽ ബാറുകൾക്ക് അവധിയായിരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസം ഒരു
ബാർ ഹോട്ടലിലെ സ്റ്റോക്ക് ഗോഡൗണിൽ
നിന്നും 4 കേസ് മദ്യം എടുത്തു മാറ്റിയതായി കണ്ടെത്തി.
ആലപ്പുഴ ജില്ലയിൽ
നടത്തിയ മിന്നൽ പരിശോധനയിൽ, ഒരു ബാറിൽ നിന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ,
റേഞ്ച് ഇൻസ്പെക്ടർമാർ, വിവിധ എക്സൈസ് സ്ക്വാഡുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് കൈക്കൂലി
ഇനത്തിൽ 3,56,000/- രൂപ മാസപ്പടിയായി നൽകിയത് ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സഹിതം രേഖപ്പെടുത്തി ഒരു രജിസ്റ്ററിൽ എഴുതി
സൂക്ഷിച്ചിരിക്കുന്നത് വിജിലൻസ് പിടിച്ചെടുക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ എക്സൈസ്
ഉദ്യോഗസ്ഥർക്ക് പണം നൽകിയതിന്റെ വിവരങ്ങൾ ബാർ മാനേജർ വാട്ട്സ് ആപ്പ് വഴി ബാറിന്റെ എം.ഡി ക്ക് കൈമാറിയതിന്റെ
വിവരങ്ങളും വിജിലൻസ് കണ്ടെത്തി. അർത്തുങ്കലിൽ ഉള്ള ഒരു ബാറിൽ 24.12.2025 തീയതി
സ്റ്റോക്ക് ഇറക്കിയ സമയം എക്സൈസ് ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ലായെന്ന് ബാറിലെ
സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും വിജിലൻസ് കണ്ടെത്തി.
തൃശ്ശൂർ ജില്ലയിൽ
നടത്തിയ മിന്നൽ പരിശോധനയിൽ കുന്നംകുളത്ത് ഉള്ള ഒരു ബാറിൽ എക്സൈസ് സർക്കിൾ
ഇൻസ്പെക്ടർ 27.12.2025 തീയതി പരിശോധന നടത്തിയതായി ഇൻസ്പെക്ഷൻ രജിസ്റ്ററിൽ
രേഖപ്പെടുത്തിയിരിക്കുന്നതായും എന്നാൽ ബാറിലെ സി.സി.ടി.വി പരിശോധിച്ചതിൽ
ഉദ്യോഗസ്ഥൻ ബാറിൽ അന്നേ ദിവസം പരിശോധനയ്ക്കായി എത്തിയിരുന്നില്ലായെന്നും വിജിലൻസ്
കണ്ടെത്തി.
പാലക്കാട് ജില്ലയിൽ
നടത്തിയ മിന്നൽ പരിശോധനയിൽ ഒറ്റപ്പാലത്ത് ഉള്ള ഒരു ബാറിൽ സ്റ്റോക്കിൽ വലിയ
അളവിലുള്ള കുറവ് കാണപ്പെടുകയും, വെയർ ഹൗസിൽ നിന്നും അനുവദിച്ച മദ്യം സ്റ്റോക്ക്
രജിസ്റ്ററിൽ രേഖപ്പെടുത്താതെ സൂക്ഷിക്കുന്നതായും കണ്ടെത്തി.
മലപ്പുറം ജില്ലയിൽ
നടത്തിയ മിന്നൽ പരിശോധനയിൽ നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും
ഉദ്യോഗസ്ഥർ പാരിതോഷികമായി വാങ്ങി
സൂക്ഷിച്ചിരുന്ന 5 കുപ്പി വിദേശ മദ്യം വിജിലൻസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത
മദ്യം നിയമനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി.
വയനാട് ജില്ലയിൽ നടത്തിയ
മിന്നൽ പരിശോധനയിൽ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സംശയകരമായി
കാണപ്പെട്ട ഒരു ബിയർ പാർലർ സ്റ്റാഫിന്റെ യു.പി.ഐ ട്രാൻസാക്ഷൻ പരിശോധിച്ചതിൽ
2000/- രൂപ കൽപ്പറ്റ ബെവ്കോ വെയർ ഹൗസ് ജീവനക്കാരന് അയച്ച് നൽകിയതായി വിജിലൻസ്
കണ്ടെത്തി. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ യു.പി.ഐ
അക്കൗണ്ടിലേക്ക് സംശയാസ്പദമായി 3,51,000/- രൂപ
ലഭിച്ചതായി കാണപ്പെട്ടു.
കണ്ണൂർ ജില്ലയിൽ നടത്തിയ
മിന്നൽ പരിശോധനയിൽ ബിവറേജുകൾക്ക് അനുവദിച്ചിരിക്കുന്ന മദ്യം പയ്യന്നൂരിലുള്ള ഒരു
ബാറിൽ വിതരണത്തിനായി സൂക്ഷിച്ചിരിക്കുന്നത്
വിജിലൻസ് കണ്ടെത്തി. മറ്റൊരു ബാറിൽ ഉപയോഗിക്കുന്ന പെഗ് മെഷറുകളുടെ അളവിൽ കുറവ്
കണ്ടത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിനെ കൊണ്ട് പരിശോധന നടത്തി
25,000/- രൂപ പിഴ ചുമത്തുകയും ചെയ്യുകയുണ്ടായി.
കാസർഗോഡ് ജില്ലയിൽ
നടത്തിയ മിന്നൽ പരിശോധനയിൽ ആലപ്പുഴ ബിവറേജസ് വെയർഹൗസിൽ നിന്നും
തൈക്കാട്ടുശ്ശേരിയിലുള്ള ഒരു ബാറിലേക്ക് അനുവദിച്ച മദ്യം കാസർഗോഡ് ഉള്ള ബാറിൽ വിൽപ്പന നടത്തിയതായും മിന്നൽ
പരിശോധനയിൽ കണ്ടെത്തി.
എക്സൈസ് ഉദ്യോഗസ്ഥർ
മതിയായ പരിശോധനകൾ നടത്താതെയും ക്രമക്കേടുകളിൽ നടപടികൾ സ്വീകരിക്കാതെയും
ബാറുടമകൾക്ക് കൃത്രിമത്വം നടത്തുന്നതിന് കൂട്ടു നിൽക്കുന്നതും, ഇതിന് പ്രതിഫലമായി
പണവും മദ്യവും കൈപ്പറ്റുകയും ചെയ്യുന്ന പ്രവണത വിജിലൻസ് വളരെ ഗൗരവത്തിൽ
കാണുന്നുവെന്നും, മിന്നൽ
പരിശോധനയുടെ ഭാഗമായുള്ള തുടർ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും
ക്രമക്കേടുകൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക്
അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും
വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ
1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ
9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം
ഐ.പി.എസ് അഭ്യർത്ഥിച്ചു.
OPERATION BAR CODE
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില ബാറുകളിൽ “സെക്കന്റ്സ്” എന്ന പേരിൽ അറിയപ്പെടുന്ന അനധികൃത/വ്യാജ മദ്യ വിൽപ്പന നടന്നു വരുന്നതായും, ഇത്തരം വിൽപ്പന സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും, ഇത്തരം നിയമ വിരുദ്ധ വിൽപ്പനക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിനും പരിശോധനകളിൽ നിന്നും വിട്ടു നിൽക്കുന്നതിനുമായി എക്സൈസ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ ബാറുകളിൽ നിന്നും മാസപ്പടിയായി കൈക്കൂലിയും, പാരിതോഷികമായി മദ്യവും കൈപ്പറ്റാറുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മദ്യത്തിന്റെ ഉപയോഗം കൂടുതലുള്ള നാളുകളിൽ അമിത ലാഭത്തിനായി ചില ബാർ ഹോട്ടലുകൾ അബ്കാരി നിയമവും ഫോറിൻ ലിക്കർ ചട്ടങ്ങളും ലൈസൻസ് വ്യവസ്ഥകളും ലംഘിച്ച് പ്രവർത്തിക്കുന്നതായും, ബാർ ഉടമകളിൽ നിന്നും മാസപ്പടിയായി കൈക്കൂലി കൈപ്പറ്റുന്ന ചില എക്സൈസ് ഉദ്യോഗസ്ഥർ ഈ ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നുവെന്നുമാണ് വിജിലൻസിന് ലഭിച്ച വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും, ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലും ഇന്നലെ (29.12.2025) രാവിലെ 10.00 മണി മുതൽ ഓപ്പറേഷൻ “ബാർ കോഡ്” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.
മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളും അഴിമതിയുമാണ് വിജിലൻസ് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർ ബാറിൽ നിന്നും മാസപ്പടിയായി കൈക്കൂലി വാങ്ങുന്നതായും, മിക്ക ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് പരിശോധന നടത്താറില്ലായെന്നും, ഭൂരി ഭാഗം ബാറുകളിലെയും സ്റ്റോക്കുകളിൽ കൃത്യത ഇല്ലായെന്നും, സ്റ്റോക്ക് രജിസ്റ്ററുകൾ കൃത്യമായി പരിപാലിക്കുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി. ചില സ്ഥലങ്ങളിൽ ബാറുകൾ പ്രവർത്തന സമയം പാലിക്കുന്നില്ലായെന്നും, ലൈസൻസ് നിബന്ധന പ്രകാരം രാവിലെ 11 മണിക്ക് തുറക്കേണ്ട ബാറുകൾ 10 മണിക്ക് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ സമയ ക്രമം പാലിക്കാതെ മദ്യ വിൽപ്പന നടത്തുന്നതായും കണ്ടെത്തി. ബാറുകളിൽ സ്റ്റോക്ക് ഇറക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ നടത്തി സർട്ടിഫിക്കേറ്റ് നൽകണമെന്ന വ്യവസ്ഥ പല സ്ഥലങ്ങളിലും പാലിക്കപ്പെടുന്നില്ലായെന്നും, ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി അനുവദിച്ചിരിക്കുന്നതിലും കൂടുതൽ കൗണ്ടറുകളിലും ഡെസ്കുകളിലും മദ്യ വിൽപ്പന നടത്തുന്നതായും മിന്നൽ പരിശോധനനയിൽ കണ്ടെത്തി.
കൊല്ലം ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബാറുകളിൽ സൂക്ഷിക്കേണ്ട ഇൻസ്പെക്ഷൻ രജിസ്റ്റർ ബാറിൽ നിന്നും എക്സൈസ് ഓഫീസിൽ എത്തിച്ച് ഇൻസ്പെക്ഷൻ നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നതായും, ലൈസൻസ് വ്യവസ്ഥക്ക് വിരുദ്ധമായി 11 മണിക്ക് മുൻപായി തന്നെ ബാർ തുറന്ന് പ്രവർത്തിച്ച് മദ്യ വിൽപ്പന നടത്തിയാതായും വിജിലൻസ് കണ്ടെത്തി.
പത്തനംതിട്ട ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബാറുകൾക്ക് അവധിയായിരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസം ഒരു ബാർ ഹോട്ടലിലെ സ്റ്റോക്ക് ഗോഡൗണിൽ നിന്നും 4 കേസ് മദ്യം എടുത്തു മാറ്റിയതായി കണ്ടെത്തി.
ആലപ്പുഴ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ, ഒരു ബാറിൽ നിന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ, വിവിധ എക്സൈസ് സ്ക്വാഡുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് കൈക്കൂലി ഇനത്തിൽ 3,56,000/- രൂപ മാസപ്പടിയായി നൽകിയത് ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സഹിതം രേഖപ്പെടുത്തി ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിച്ചിരിക്കുന്നത് വിജിലൻസ് പിടിച്ചെടുക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയതിന്റെ വിവരങ്ങൾ ബാർ മാനേജർ വാട്ട്സ് ആപ്പ് വഴി ബാറിന്റെ എം.ഡി ക്ക് കൈമാറിയതിന്റെ വിവരങ്ങളും വിജിലൻസ് കണ്ടെത്തി. അർത്തുങ്കലിൽ ഉള്ള ഒരു ബാറിൽ 24.12.2025 തീയതി സ്റ്റോക്ക് ഇറക്കിയ സമയം എക്സൈസ് ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ലായെന്ന് ബാറിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും വിജിലൻസ് കണ്ടെത്തി.
തൃശ്ശൂർ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ കുന്നംകുളത്ത് ഉള്ള ഒരു ബാറിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ 27.12.2025 തീയതി പരിശോധന നടത്തിയതായി ഇൻസ്പെക്ഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നതായും എന്നാൽ ബാറിലെ സി.സി.ടി.വി പരിശോധിച്ചതിൽ ഉദ്യോഗസ്ഥൻ ബാറിൽ അന്നേ ദിവസം പരിശോധനയ്ക്കായി എത്തിയിരുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി.
പാലക്കാട് ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒറ്റപ്പാലത്ത് ഉള്ള ഒരു ബാറിൽ സ്റ്റോക്കിൽ വലിയ അളവിലുള്ള കുറവ് കാണപ്പെടുകയും, വെയർ ഹൗസിൽ നിന്നും അനുവദിച്ച മദ്യം സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സൂക്ഷിക്കുന്നതായും കണ്ടെത്തി.
മലപ്പുറം ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ പാരിതോഷികമായി വാങ്ങി സൂക്ഷിച്ചിരുന്ന 5 കുപ്പി വിദേശ മദ്യം വിജിലൻസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത മദ്യം നിയമനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി.
വയനാട് ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സംശയകരമായി കാണപ്പെട്ട ഒരു ബിയർ പാർലർ സ്റ്റാഫിന്റെ യു.പി.ഐ ട്രാൻസാക്ഷൻ പരിശോധിച്ചതിൽ 2000/- രൂപ കൽപ്പറ്റ ബെവ്കോ വെയർ ഹൗസ് ജീവനക്കാരന് അയച്ച് നൽകിയതായി വിജിലൻസ് കണ്ടെത്തി. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ യു.പി.ഐ അക്കൗണ്ടിലേക്ക് സംശയാസ്പദമായി 3,51,000/- രൂപ ലഭിച്ചതായി കാണപ്പെട്ടു.
കണ്ണൂർ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബിവറേജുകൾക്ക് അനുവദിച്ചിരിക്കുന്ന മദ്യം പയ്യന്നൂരിലുള്ള ഒരു ബാറിൽ വിതരണത്തിനായി സൂക്ഷിച്ചിരിക്കുന്നത് വിജിലൻസ് കണ്ടെത്തി. മറ്റൊരു ബാറിൽ ഉപയോഗിക്കുന്ന പെഗ് മെഷറുകളുടെ അളവിൽ കുറവ് കണ്ടത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിനെ കൊണ്ട് പരിശോധന നടത്തി 25,000/- രൂപ പിഴ ചുമത്തുകയും ചെയ്യുകയുണ്ടായി.
കാസർഗോഡ് ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആലപ്പുഴ ബിവറേജസ് വെയർഹൗസിൽ നിന്നും തൈക്കാട്ടുശ്ശേരിയിലുള്ള ഒരു ബാറിലേക്ക് അനുവദിച്ച മദ്യം കാസർഗോഡ് ഉള്ള ബാറിൽ വിൽപ്പന നടത്തിയതായും മിന്നൽ പരിശോധനയിൽ കണ്ടെത്തി.
എക്സൈസ് ഉദ്യോഗസ്ഥർ മതിയായ പരിശോധനകൾ നടത്താതെയും ക്രമക്കേടുകളിൽ നടപടികൾ സ്വീകരിക്കാതെയും ബാറുടമകൾക്ക് കൃത്രിമത്വം നടത്തുന്നതിന് കൂട്ടു നിൽക്കുന്നതും, ഇതിന് പ്രതിഫലമായി പണവും മദ്യവും കൈപ്പറ്റുകയും ചെയ്യുന്ന പ്രവണത വിജിലൻസ് വളരെ ഗൗരവത്തിൽ കാണുന്നുവെന്നും, മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും ക്രമക്കേടുകൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.